Connect with us

Kerala

'ഇത് ജനങ്ങളുട സർക്കാർ'; മന്ത്രിസഭയുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രി

നവംബർ 18ന് കാസർകോട്ട് നിന്ന് തുടങ്ങിയ നവകേരള സദസ്സ് 140 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് വട്ടിയൂർക്കാവിൽ സമാപിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | നവകേരള സദസ്സിന്റെ സമാപനത്തിന് മുന്നോടിയായി മന്ത്രിസഭയുടെ ​ഗ്രൂപ്പ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇത് ജനങ്ങളുടെ സർക്കാർ’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള ബസിന് മുന്നിലാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. മന്ത്രിമാരും ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

നവംബർ 18ന് കാസർകോട്ട് നിന്ന് തുടങ്ങിയ നവകേരള സദസ്സ് 140 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് വട്ടിയൂർക്കാവിൽ സമാപിക്കുകയാണ്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന മാറ്റിവെച്ച എറണാകുളത്തെ നാല് മണ്ഡലങ്ങളിലെ സദസ്സ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.

---- facebook comment plugin here -----

Latest