Connect with us

National

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടത്തിനുള്ളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. 14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി, നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഏഴ് മണിയോടെ ഒരു വലിയ ശബ്ദം കേട്ടുവെന്നും എല്ലായിടത്തും പൊടി നിറഞ്ഞിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ല. എന്നാല്‍ 10 പേര്‍ അടങ്ങുന്ന ഒരു കുടുംബം അവിടെ താമസിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest