Kerala
കീം റാങ്ക് ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധം അടുത്ത വര്‍ഷം മാനദണ്ഡം മാറ്റുമെന്ന് മന്ത്രി ആര്‍ ബിന്ദു
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു

തൃശ്ശൂര്‍ | കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തില്‍ അടുത്ത വര്‍ഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനുള്ള ഒരു ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പക്ഷേ കോടതിയില്‍ സിംഗിള്‍ ബെഞ്ച് അത് റദ്ദ് ചെയ്തു.
ഡിവിഷന്‍ ബെഞ്ചും വിധി ശരിവെച്ചു. സംസ്ഥാന ബോര്‍ഡിന്റെ കീഴില്‍ പഠിച്ച കുട്ടികള്‍ക്ക് അതു പ്രയാസമുണ്ടായി. അതിനു കാരണം സര്‍ക്കാര്‍ ആണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
സര്‍ക്കാര്‍ എടുത്ത തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ല. കുട്ടികള്‍ പുറന്തള്ളപ്പെട്ടതില്‍ അനീതിയുണ്ട്. 2012 മുതല്‍ തുടരുന്നതാണിത്. എല്ലാ കുട്ടികള്‍ക്കും തുല്യതയും നീതിയും വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ആരാണ് ഉത്തരവാദി എന്ന് ആലോചിച്ചാല്‍ മതിയെന്നും ഉത്തരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.