Connect with us

Kerala

സ്‌കൂള്‍ സമയ മാറ്റം: ചര്‍ച്ചക്ക് തയ്യാറായ മന്ത്രിയെ പരിഹസിച്ച് പി എം എ സലാം

സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണെന്ന്

Published

|

Last Updated

മലപ്പുറം | സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണെന്നും യു ടേണ്‍ അവര്‍ക്ക് പുത്തരിയല്ലെന്നും സലാം മലപ്പുറത്ത് വിമര്‍ശിച്ചു.

കീമിന്റെ വിഷയത്തിലും ഒരുപാട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നതും സര്‍ക്കാറിന്റെ ഈ നിലപാടിന്റെ ഫലമാണ്. ആഗസ്റ്റ് 14നാണ് അഡ്മിഷന്റെ അവസാന തീയതി. അതിന് മുമ്പ് ഇതെല്ലം പരിഹരിക്കേണ്ടേ. ഫുട്‌ബോള്‍ മത്സരം ആരംഭിച്ചിട്ട് അതിന്റെ നിയമം മാറ്റുന്നപോലെയാണ് സര്‍ക്കാരിന്റെ നിലപാടുകളെന്നും സലാം വിമര്‍ശിച്ചു.

 

---- facebook comment plugin here -----

Latest