Connect with us

Kerala

കേരളത്തില്‍ 2026ല്‍ എന്‍ ഡി എ അധികാരത്തിലേറുമെന്ന് അമിത്ഷാ

ഇന്ത്യയെ മോദി സുരക്ഷിത രാജ്യമാക്കി മാറ്റി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ എന്‍ ഡി എ 2026ല്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ട് നാട മുറിച്ചായിരുന്നു ഓഫീസ് ഉദ്ഘാടനം ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിന് മുകളില്‍ കേരളത്തില്‍ വോട്ട് പിടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. പിണറായി വിജയന്‍ നടത്തിയ സ്വര്‍ണക്കടത്ത് അഴിമതി സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആണ്. യു ഡി എഫും അഴിമതിയില്‍ പിന്നോട്ടല്ല. സോളാര്‍, ബാര്‍, പാലാരിവട്ടം പാലം, അഴിമതികള്‍ ഉദാഹരണമാണ്. 11 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനെതിരെ ഒരു അഴിമിതി ആരോപണം പോലും ഉണ്ടായിട്ടില്ല. 14 ദേശീയ പാതകള്‍ക്കായി 65,000 കോടി രൂപ അനുവദിച്ചു. വിഴിഞ്ഞം, ഡ്രൈ ഡോക്ക്, ദേശീയപാത, രണ്ട് വന്ദേഭാരത് പദ്ധതികള്‍ കേന്ദ്രം കേരളത്തിന് നല്‍കി.

വഖ്ഫ് ബില്ലിലുടെ വഖ്ഫ് ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കി. ഇന്ത്യയെ മോദി സുരക്ഷിത രാജ്യമാക്കി മാറ്റി. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് ഇന്ത്യ നക്‌സല്‍ രഹിത രാജ്യമാകും. മോദി വികസിത ഭാരതം സാക്ഷാത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Latest