Connect with us

National

കരൂര്‍ ദുരന്തത്തില്‍ മരണം 39; മുഖ്യമന്ത്രി സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചു

മരിച്ചവരില്‍ 17 സ്ത്രീകളും എട്ടു കുട്ടികളും

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് കരൂരില്‍ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതു 39 പേര്‍. മരിച്ചവരില്‍ 17 സ്ത്രീകളും എട്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ വേലുച്ചാമിപുരത്താണ് അപകടം നടന്നത്.

സംഭവത്തില്‍ ടി വി കെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുക്കും. സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്. ആള്‍ക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയില്‍ നിര്‍ത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികള്‍ കൈവിട്ടുപോവുകയായിരുന്നു.

പുലര്‍ച്ചയോടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചു. മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപാചരം അര്‍പ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ അവലോകന യോഗവും നടന്നു.മരിച്ച 39 പേരില്‍ 17 പേര്‍ സ്ത്രീകളാണ്. നാല് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും ഈ ദാരുണമായ സംഭവത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതില്‍ 35 പേരുടെ മൃതദേഹമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂര്‍ സ്വദേശികളായ 28 പേരും ഈറോഡ് നിന്നുള്ള രണ്ടു പേരും തിരുപ്പൂര്‍ നിന്നുള്ള രണ്ടു പേരും ഡിണ്ടിഗലില്‍ നിന്നുള്ള 32 പേരും സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്.

അതേ സമയം ടിവികെയുടെ കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ച സംഭവത്തില്‍ വിജയ് മടങ്ങിയത് വിവാദമായി. റാലി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറിയതും പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയതും. വിജയുടെ വീടിന് മുന്നില്‍ പോലീസ് സുരക്ഷ കൂട്ടി.

കരൂരില്‍ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാന്‍ പാടില്ലാത്തതുമാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നല്‍കാതെ സ്റ്റാലിന്‍ മടങ്ങുകയായിരുന്നു. അന്വേഷണത്തില്‍ സത്യം വ്യക്തമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിവികെ നേതാക്കള്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെ

 

---- facebook comment plugin here -----

Latest