Connect with us

Kozhikode

'ഭരണഘടന കാവലും കരുതലും'; സെമിനാര്‍ നടത്തി

Published

|

Last Updated

കുണ്ടൂപ്പറമ്പ് | കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ ‘ഭരണഘടന കാവലും കരുതലും’ സെമിനാറും വി പി ശ്രീധരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. ലൈബ്രറി കൗണ്‍സില്‍ നോര്‍ത്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. അംശുലാല്‍ പൊന്നാറത്ത് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

സൗമിനി ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. സത്യന്‍ കുറ്റിക്കാട്ടില്‍ സ്വാഗതവും സെക്രട്ടറി ടി പ്രകാശന്‍ നന്ദിയും പറഞ്ഞു.

 

Latest