National
രാജ്യത്ത് 30256 പുതിയ കൊവിഡ് രോഗികള്‍; 295 മരണം
കൊവിഡ് പ്രതിവാര കേസുകള്‍ 15 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ന്യൂഡല്‍ഹി| രാജ്യത്ത് 30256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 295 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,18,181 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകള്‍ 15 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആകെ കൊവിഡ് മരണം 4,45,133 ആയി. 3,27,15,105 പേര്‍ രോഗമുക്തി നേടി. 33,478,419 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതിനിടെ, കൊവിഷീല്‍ഡും കൊവാക്‌സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
---- facebook comment plugin here -----



