Connect with us

National

രാജ്യത്ത് 3,016 പേര്‍ക്ക് കൂടി കൊവിഡ്

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,016 പേര്‍ക്ക് കൂടി കൊവിഡ്. ഇന്നലെ മുതല്‍ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 14 മരണങ്ങളോടെ 5,30,862 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മൂന്നും ഡല്‍ഹിയില്‍ രണ്ടും ഹിമാചല്‍പ്രദേശില്‍ ഒരാളും കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

അതേസമയം രാജ്യത്ത് കൊവിഡ് മുക്തിനേടിയവരുടെ എണ്ണം 98.78 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വെബ്സൈറ്റ് വ്യക്തമാക്കുന്നു. നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ പദ്ധതിയിടുന്നുണ്ട്.

ജനുവരി 16 ന് അണുബാധയുടെ എണ്ണം 0 ആയി കുറഞ്ഞ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 300 കേസുകള്‍ രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തില്‍ ഇന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും.

മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, താനെ, സാംഗ്ലി തുടങ്ങിയ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും പലരും കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ ഒരു കോടി ആളുകള്‍ പോലും ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

 

Latest