National
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം
മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം. 36 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 25ഓളം ആളുകൾക്ക് പരുക്കേറ്റു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും. ബസില്‍ 60ൽ അധികം യാത്രക്കാർ യാത്രക്കാരുണ്ടായിരുന്നു
തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു.
200 മീറ്റര്‍ താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
അപകടത്തിൽ മരിച്ചവർക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
---- facebook comment plugin here -----