Connect with us

From the print

കണ്ണൂരില്‍ നിന്ന് പറന്നുയര്‍ന്നത് 21 വിമാനങ്ങള്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി 3,568 ഹാജിമാർ യാത്രതിരിച്ചു.

Published

|

Last Updated

മട്ടന്നൂര്‍ | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി 3,568 ഹാജിമാർ യാത്രതിരിച്ചു. ഇവരിൽ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്- 2,218 പേര്‍. മേയ് ഒമ്പതിനാണ് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.

11നാണ് ഹാജിമാരുമായി ആദ്യ വിമാനം പറന്നുയര്‍ന്നത്. ആദ്യദിനം പുറപ്പെട്ട രണ്ട് വിമാനങ്ങളിലായി 340 യാത്രക്കാരാണുണ്ടായിരുന്നത്. 12, 13 തീയതികളില്‍ പുറപ്പെട്ട നാല് വിമാനങ്ങളിലും സ്ത്രീകള്‍ മാത്രമായിരുന്നു യാത്രതിരിച്ചത്. 14,15 തീയതികളിൽ പുറപ്പെട്ട വിമാനങ്ങളിൽ 680 ഹാജിമാരാണുണ്ടായിരുന്നത്. 16 മുതല്‍ 19 വരെയും 21, 22 തീയതികളിലും ഓരോ വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ഈ ദിവസളില്‍ ആകെ 1,017 ഹാജിമാർ പുറപ്പെട്ടു. 20ന് വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയും രാത്രിയുമായി സര്‍വീസ് നടത്തിയ രണ്ട് വിമാനങ്ങളിലായി 338 ഹാജിമാർ യാത്രതിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.45ന് 19ാമത്തെയും രാത്രി 7.35ന് 20ാമത്തെയും വിമാനം ഹാജിമാരുമായി പുണ്യഭൂമിയിലേക്ക് പറന്നു. ഇന്നലെ ആകെ 339 ഹാജിമാരാണ് യാത്ര തിരിച്ചത്. മേയ് 29നാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സമാപിക്കുക.