drugs arrest
പാലക്കാട് ടൂറിസ്റ്റ് ബസില്‍ കടത്തിയ 200 കിലോ കഞ്ചാവ് പിടികൂടി
ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളില്‍ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പാലക്കാട് | ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളില്‍ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ബസ് ഡ്രൈവര്‍ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ ന.സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം സ്വദേശി സലാം എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്.
---- facebook comment plugin here -----



