Connect with us

National

രാജ്യത്ത് പുതുതായി 166 പേര്‍ക്ക് കൊവിഡ്

പുതിയ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് പുതുതായി 166 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ്.

പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്. കൊവിഡ് ആരംഭിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ ഈ വര്‍ഷം ജൂലൈ 24നായിരുന്നു. ഇന്ത്യയിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.44 കോടിയും മരണസംഖ്യ 5,33,306 ഉം ആണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ കൊവിഡ്  കേസുകളുടെ മരണനിരക്ക് 1.19 ശതമാനമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്.

 

 

 

Latest