maoist
മാവോവാദികള്‍ സൂക്ഷിച്ച 162 ബോംബുകള്‍ കണ്ടെത്തി
ഭീകരാക്രമണ പദ്ധതി തകര്‍ത്തു

പട്‌ന | ബീഹാറില്‍ സുരക്ഷാ സേനകള്‍ മാവോവാദികളുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. മാവേവാദി മേഖലയായ ഔറംഗാബാദില്‍ സി ആര്‍ പി എഫും ബിഹാര്‍ പോലീസ് സേനാ വിഭാഗങ്ങളും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ 162 ശക്തിയേറിയ ബോംബുകള്‍ (ഐ ഇ ഡി) പിടിച്ചെടുത്തു.
വനമേഖലയിലെ ഗുഹക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത ബോംബുകള്‍. ഇതു സി ആര്‍ പി എഫ് നിര്‍വീര്യമാക്കി. ഔറംഗാബാദിലെ മാവോവാദികളെ തുരത്താനായി സി ആര്‍ പി എഫും ബിഹാര്‍ പോലീസും ചേര്‍ന്നു വനമേഖലയില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നു പിന്മാറിയ മാവോവാദികള്‍ ഉപേക്ഷിച്ചു പോയതാണ് ബോംബുകള്‍ എന്നാണു കരുതുന്നത്.
---- facebook comment plugin here -----