Connect with us

Kerala

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 15കാരിയ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഇയാളുടെ സുഹൃത്തായ ആലംകോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

Published

|

Last Updated

മലപ്പുറം  | ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി ചേരപറമ്പില്‍ അജ്മല്‍ (23), ആലംകോട് സ്വദേശി ഷാബില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്തംബറിലാണ് സംഭവം

കോഴിക്കോട് സ്വദേശിനിയായ 15 കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ബലാത്സംഗം ചെയ്തു. ഇയാളുടെ സുഹൃത്തായ ആലംകോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. പിടിയിലായ പ്രതികള്‍ സ്ഥിരം ലഹരി ഉപഭോഗ്താക്കളും മറ്റു പല കുറ്റകൃത്യങ്ങളിലും ഉള്‍പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

---- facebook comment plugin here -----

Latest