Connect with us

National

അര്‍ജുനായി 13-ാം നാള്‍; പുഴയില്‍ അടിയൊഴുക്ക് ശക്തം, മുങ്ങൽസംഘത്തിന്റെ തിരച്ചിൽ ഇന്നും തുടരും

കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്.

Published

|

Last Updated

അങ്കോല | കര്‍ണ്ണാടകയിലെ ഷിരൂരില്‍ അര്‍ജ്ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പതിമൂന്നാം ദിനവും തുടരുന്നു. അര്‍ജുന്റെ ലോറിയുണ്ടെന്നു കരുതുന്ന ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പുഴയില്‍ അടിയൊഴുക്ക് ശക്തമാണെന്നും തിരച്ചില്‍ ഏറെ ദുഷ്‌കരമാണെന്നും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു.അപകടം പിടിച്ച ദൗത്യമാണിത്.സ്വന്തം റിസ്‌കിലാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടരുന്നു.

കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. ഇപ്പോള്‍ കരയില്‍നിന്ന് 132 കിലോമീറ്റര്‍ അകലെ കേന്ദ്രീകരിച്ചാണ്  പരിശോധന. മുന്നൂറു മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലോറിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ഇന്നലെ മാല്‍പെക്ക് ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. നിലവില്‍ രക്ഷാ ദൗത്യത്തിനായി മാല്‍പെയും സംഘവും ആര്‍മിയും നേവിയും ഉള്‍പ്പെടെയുള്ള ദൗത്യസംഘവും സ്ഥലത്തുണ്ട്.

---- facebook comment plugin here -----

Latest