Connect with us

From the print

1000+ ദിനങ്ങൾ മഹബ്ബ ട്വീറ്റ്: ഡോ. ഫാറൂഖ് നഈമിയെ ആദരിച്ചു

സമസ്ത ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം സംഗമം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാലടി | ഏഴ് ഭാഷകളിൽ ആയിരം ദിനങ്ങളിലധികമായി സമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചകചരിത്രം സമ്മാനിക്കുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയെ കാലടി മൻശഅ് ആദരിച്ചു. കൊല്ലം ത്വയ്ബ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന സീറത്തു നബി ഇന്റർനാഷനൽ മീലാദ് കോൺഫറൻസിന്റെ ഭാഗമായി കാലടി മൻശഇൽ സംഘടിപ്പിച്ച ഉമർ ഖാസി അനുസ്മരണ പരിപാടിയിലാണ് നഈമിയെ ആദരിച്ചത്. സമസ്ത ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം സംഗമം ഉദ്ഘാടനം ചെയ്തു. ഹസ്സൻ അഹ്‌സനി കാലടി അധ്യക്ഷത വഹിച്ചു. ഉമർ ഖാസി അനുസ്മരണ പ്രഭാഷണത്തിനും സ്വല്ലൽ ഇലാഹു മദ്ഹ് കാവ്യ പഠനത്തിനും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നൽകി.

ആദരവ് ചടങ്ങിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി, സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി, സയ്യിദ് അൻവർ ബാ അലവി, സയ്യിദ് ആറ്റക്കോയ അൽ ഹസനി, സയ്യിദ് തഖിയുദ്ദീൻ അഹ്‌സനി ജീലാനി നേതൃത്വം നൽകി. അബ്ദുർറസാഖ് ഫൈസി മാണൂർ, ഹംസ സഖാഫി വെളിയംകോട്, സ്വാലിഹ് അഹ്‌സനി കക്കിടിപ്പുറം, നഹാസ് ജൗഹരി കൊല്ലം, നൗശാദ് സഖാഫി നാട്യമംഗലം, റാഫി നഈമി തൃശൂർ, തൗഫീഖ് സഖാഫി കുളപ്പുള്ളി, നൗഫൽ സഖാഫി, മുഹമ്മദ് ഹബീബ് അഹ്‌സനി, റഫീഖ് അഹ്‌സനി സംസാരിച്ചു.

Latest