covid delhi
ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 50 ശതമാനം വര്‍ധന
കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 100- 200 കൊവിഡ് കേസുകളാണ് ഡൽഹിയിലുണ്ടാകുന്നത്.

ന്യൂഡല്‍ഹി | ഒരിടവേളക്ക് ശേഷം ഡല്‍ഹിയില്‍ കൊവിഡ്- 19 കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 50 ശതമാനത്തിന് അടുത്ത വര്‍ധനയാണ് ഇന്നുണ്ടായത്. 24 മണിക്കൂറിനിടെ 299 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം 202 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 100- 200 കൊവിഡ് കേസുകളാണ് ഡൽഹിയിലുണ്ടാകുന്നത്.
---- facebook comment plugin here -----