Connect with us

National

ഹിമാചലിലെ മാണ്ഡി അണക്കെട്ടില്‍ 10 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

പ്രാദേശിക ഭരണകൂടത്തിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

മാണ്ഡി| ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ കോള്‍ ഡാം ഹൈഡല്‍ പദ്ധതിയില്‍ 10 പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. അഞ്ച് വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്നും കുടുങ്ങിക്കിടക്കുന്നരുടെ ജീവന് ഭീഷണിയില്ലെന്നും ഉടന്‍ രക്ഷപ്പെടുത്തുമെന്നും മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ അരിന്ദം ചൗധരി പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണ് ഇവര്‍ കുടുങ്ങിയത് എന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയ ദുരന്തനിവാരണ സേന സംഘം സ്ഥലത്തെത്തിയത്. ഭാദൂര്‍ സിംഗ്, ഭൂപേഷ് താക്കൂര്‍, രൂപ് സിംഗ്, ബാബു റാം, അംഗദ് കുമാര്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാര്‍. നൈന്‍ സിംഗ്, ദഗു റാം, ഹം രാജ്, ഭൂധി സിംഗ്, ധര്‍മ്മേന്ദ്ര എന്നിവരാണ് കുടുങ്ങിയ പ്രദേശവാസികളായവര്‍. സ്റ്റീമറിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.