Malappuram
സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു
സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടന്ന പരിപാടി മഅ്ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

മലപ്പുറം | കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സുന്നി നേതാവ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു. സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടന്ന പരിപാടി മഅ്ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിനയം കൊണ്ട് മഹിതമായ മാതൃകകള്‍ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു മലേഷ്യന്‍ തങ്ങളെന്നും അദ്ദേഹത്തിന്റെ വിയോഗം സുന്നി കൈരളിക്ക് തീരാനഷ്ടമാണെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു.
അനുസ്മരണ പ്രഭാഷണം, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, പ്രാര്‍ഥനാ സംഗമം എന്നിവ നടന്നു. പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ദുല്‍ഫുഖാര്‍ അലി സഖാഫി, ബഷീര്‍ സഅദി, ശിഹാബലി അഹ്സനി, സബീല്‍ അദനി സംബന്ധിച്ചു.