Ongoing News
അമിതവേഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കള്‍ക്ക് മര്‍ദനം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.
കൊച്ചി| ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.
വൈപ്പിന്‍ ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ യുവാക്കള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതി. യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്. അതേസമയം കുറ്റാരോപിതരായ പോലീസുകാര്‍ യുവാക്കള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.





