Kerala
യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ഭരണ സമതിയും അന്വേഷണ പരിധിയിലേക്ക്; കൊടിമര പുന: പ്രതിഷ്ഠയില്‍ ത്വരിത പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം
2017 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണ പരിധിയില്‍ വരികയാണ്
കൊച്ചി | യുഡിഎഫ് ഭരണത്തിലിരുന്ന 2017ല്‍ ശബരിമലയില്‍ നടത്തിയ കൊടിമര പുനഃപ്രതിഷ്ഠ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍ ത്വരിത പരിശോധന നടത്തണമെന്ന് സംസ്ഥാന വിജിലന്‍സിനോടാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊടിമരം പൊതിഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിച്ചു, പഞ്ചലോഹത്തില്‍ നിര്‍മിച്ച വാജിവാഹനം തന്ത്രിക്ക് നല്‍കിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിശോധന വേണമെന്നുമാണ് കോടതി നിര്‍ദ്ദേശം
കോടതി നിര്‍ദ്ദേശത്തോടെ 2017 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണ പരിധിയില്‍ വരികയാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവരുള്‍പ്പെടെ ഭരണ സമിതിയാണ് പരിശോധനയ്ക്ക് കീഴില്‍ വരുന്നത്. കൊടിമര പുനഃസ്ഥാപിച്ചതില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് ദേവസം വിജിലന്‍സ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.





