Kerala
മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി പിടിയില്‍, ഫോണ്‍വിളിച്ചത് മദ്യലഹരിയിലെന്ന് പോലീസ്
ആറ്റിങ്ങല്‍ സ്വദേശി സോണി തോമസാണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി കോള്‍ വിളിച്ച പ്രതി പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി സോണി തോമസാണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഇന്നലെ രാത്രിയാണ് രണ്ട് തവണ കണ്‍ട്രോള്‍ റൂമിലേക്ക് പ്രതി വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ മുമ്പും കേസുകളുണ്ട്. സോണിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Content Highlights:
The Cantonment police arrested Attingal native Sony Thomas for making death threat calls against Chief Minister V D Satheesan and his family. The accused made two consecutive calls to the police control room last night under the influence of alcohol. Police revealed that the suspect who has a history of mental health issues committed the act to gain fame.







