Connect with us

National

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു

അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ശേഖരിച്ചുവരികയാണ്.

Published

|

Last Updated

ജോര്‍ഹട്ട്| അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. ജോര്‍ഹട്ടിലെ വ്യോമസേനാ താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വിമാനത്തിന് തീപിടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു. എ എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്.

പൈലറ്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ശേഖരിച്ചുവരികയാണ്. പൈലറ്റ് അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights:
An Indian Air Force AN 32 transport aircraft crashed during a landing attempt at the Jorhat airbase in Assam. The plane caught fire and plunged into an open area near the runway after losing control. Unconfirmed reports suggest the pilot may have been killed in the accident.

 

Latest