Kerala
നിപ: സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് ഏകോപനമില്ലെന്നു പിണറായി
ദേവസ്വം പ്ലീഡര്‍ നിയമനം വിചിത്രം
തിരുവനന്തപുരം: നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. നിപയെ സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയുടെ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം പ്ലീഡറായി നിയമിച്ച സംഭവത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ദേവസ്വം പ്ലീഡര്‍ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.







