Connect with us

Kerala

പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങിയിട്ട് നാലുമാസം; മാതാവ് പ്രസീത

കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്.

Published

|

Last Updated

പാലക്കാട്| ആരോഗ്യ വകുപ്പിന്റെ ചികിത്സാപ്പിഴവ് കാരണം വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് സ്വദേശി വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി. നാലു മാസമായി 4000 രൂപ ലഭിക്കുന്നില്ലെന്നും പണം കിട്ടിയത് രണ്ടു മാസം മാത്രമാണെന്നും കുട്ടിയുടെ മാതാവ് പ്രസീത പറഞ്ഞു. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പണം ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ നാലു മാസമായി പണം കിട്ടുന്നില്ലെന്ന് പ്രസീത വ്യക്തമാക്കി.

പത്തുവയസ്സുകാരി വിനോദിനിക്ക് സ്‌കൂള്‍ തുറക്കുന്നതിന്റെ തലേദിവസം സ്‌നേഹസമ്മാനങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ എത്തിച്ചിരുന്നു. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. കൈ മുറിച്ച് മാറ്റേണ്ടി വന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഷയത്തില്‍ ഇടപെട്ട് കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയും വിഡി സതീശന്‍ തന്നെയാണ് നല്‍കിയത്.

Content Highlights:
Monthly financial assistance announced by the government for Vinodini has been stopped for four months. The Palakkad native ten year old girl lost her right hand due to medical negligence. Opposition Leader V D Satheesan had earlier funded the installation of an artificial limb for her.

 

Latest