Connect with us

Kerala

ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി; കാരണം മന്ത്രി കെ മുരളീധരന്റെ അപ്രീതി

പകര്‍ച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതില്‍ ആരോഗ്യ മന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് മന്ത്രി കെ മുരളീധരന്റെ അപ്രീതിയെ തുടര്‍ന്ന്. പകര്‍ച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതാണ് ഡോ. റീനക്കു വിനയായതെന്നാണു വിവരം. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോ. റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല.

പകര്‍ച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാനത്ത് ഷിഗെല്ല പടരുകയും കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത്.
അതിനിടെ സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം എന്ന വാര്‍ത്ത അത്യന്തം ആശങ്കാജനകമാണെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു. നിപ ബാധിച്ച് വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

മരുന്നിന് ക്ഷാമമില്ലെന്നും ഉടന്‍ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ അവകാശപ്പെടുമ്പോഴാണ് അതിന് വിരുദ്ധമായ വിവരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരില്‍ നിന്ന് പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോള്‍ ലഭ്യമാകുമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കുന്നില്ല. ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടല്‍ സമയബന്ധിതമായി നടക്കുന്നില്ല എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 

Latest