Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു
കൊല്ലം വിജിലന്‍സ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്.
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ട് തിരിച്ച് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൊല്ലത്തെ പോലീസ് ക്ലബിലേക്കാണ് ഇരുവരെയും ചോദ്യം ചെയ്യാനായി കൊണ്ടുപോയത്.
കുറച്ചുസമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് എസ്‌ഐടി ഹൈകോടതിയില്‍ അറിയിച്ചത്.
ഈ കാലത്തെ ദേവസ്വം പ്രസിഡന്റ് ആണ് പി എസ് പ്രശാന്ത്. അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ എന്ന നിഗമനത്തിലായിരുന്നു എസ്‌ഐടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഒരു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടത്.
Content Highlights:
Kollam Vigilance Court granted the SIT one-day custody of former Devaswom Board President PS Prashanth and A Ajikumar in the Sabarimala gold scam. They were taken to Kollam Police Club for interrogation. SIT told the High Court that the 2025 gold plating was planned to cover up the 2019 theft.





