Kerala
നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
നിലമ്പൂര്‍| മലപ്പുറം നിലമ്പൂരിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി 11 മണിക്കാണ് യുവതിയും ഭര്‍ത്താവും നിലമ്പൂരിലെ ഫാത്തിമ ആശുപത്രിയില്‍ എത്തുന്നത്.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ യുവതിക്ക് രക്തസ്രാവം ഉള്ളതായി കണ്ടെത്തുകയും തുടര്‍ന്ന്, നിലവില്‍ അവിടെ ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ രക്തസ്രാവമുള്ളതിനാല്‍ വസ്ത്രം മാറണമെന്ന് പറഞ്ഞ് യുവതി ആശുപത്രിയിലെ ശുചിമുറിയില്‍ കയറുകയും അല്പസമയത്തിന് ശേഷം ഇവര്‍ പുറത്തിറങ്ങുകയും ചെയ്യ്തു. ശേഷം ഇവര്‍ ഭര്‍ത്താവിനൊപ്പം ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയി. യുവതി ശുചിമുറിയില്‍ കയറിയപ്പോഴാണ് പ്രസവിച്ചതെന്നും, അതിനുശേഷം കുഞ്ഞിനെ അവിടെയുള്ള ബക്കറ്റില്‍ ഉപേക്ഷിച്ചതാണെന്നുമാണ് കരുതപ്പെടുന്നത്.
ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയാണ് ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടത്. കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. യുവതിയെ കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പ്രകാരം അവര്‍ നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights:
A newborn baby was found dead inside a bathroom bucket at a private hospital in Nilambur. A woman from Chaliyar arrived with severe bleeding and secretly gave birth in the toilet before leaving for the district hospital. Nilambur police have registered a case and initiated a probe.




