Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ എസ് ഇ ബി

മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം കൂടുന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെ എസ് ഇ ബി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കെ എസ് ഇ ബി അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Content Highlights:
KSEB warned that partial power cuts may occur during peak evening hours in Kerala today due to a surge in electricity consumption. The drop in rainfall and El Nino weather conditions have raised temperatures and increased demand. A shortage of 400 to 500 MW is expected during peak hours.

 

Latest