Career Notification
എയിംസുകളിൽ 2,218 നഴ്സ് ഒഴിവുകള്‍
വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.ac.in സന്ദർശിക്കുക
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് 2,218 നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 സ്ഥാപനങ്ങളിലായാണ് ഒഴിവുകൾ. ശമ്പളം 9,300-34,800 രൂപ, ഗ്രേഡ് പേ 4,600 രൂപ.
ഒഴിവുകൾ
എയിംസ്: അവന്തിപൊര -75, ബഠിൻഡ-47, ഭോപാൽ-12, ബിലാസ്പൂർ-89, ഭുവനേശ്വർ -197, ദേവ്ഘർ-223, ഗോരഖ്പൂർ-61, ഗുവാഹത്തി-188, കല്യാണി-53, മംഗളഗിരി-32, നാഗ്പൂർ-48, റായ്ബറേലി-81, ന്യൂഡൽഹി-121, പട്ന-201, ഋഷികേൾ-38, റായ്പൂർ-60, വിജയ്പൂർ (ജമ്മു) 29, റേവാഡി-10.
മറ്റ് സ്ഥാപനങ്ങൾ: സി എ പി എഫ് ഐ എം എസ്-ആറ്, ജിപ്‌മെർ (പുതുച്ചേരി)-39, ഇ എസ് ഐ സി(ന്യൂഡൽഹി)-523, എൻ ഐ ടി ആർ ഡി- ഏഴ്, സി ഐ പി(റാഞ്ചി)- നാല്, എസ് ജെ എച്ച് ഹോസ്പിറ്റൽ- അഞ്ച്, ആർ എം എൽ ഹോസ്പിറ്റൽ-31, ആർ എച്ച് ടി സി ഹോസ്പിറ്റൽ-36, കെ എസ് സി എച്ച് ഹോസ്പിറ്റൽ- രണ്ട്.
യോഗ്യത
ബി എസ്‌സി ഓണേഴ്സ് (നഴ്സിംഗ്)/ബി എസ്‌സി നഴ്സിംഗ്/ ബി എസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി എസ്‌സി നഴ്‌സിംഗ്. അല്ലെങ്കിൽ, ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറിയിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. എല്ലാ അപേക്ഷകർക്കും ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനുണ്ടായിരിക്കണം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട്/സർവകലാശാലകളിൽ നിന്ന് നേടിയതായിരിക്കണം യോഗ്യത.
പ്രായം 18-30 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ് സി/എസ് ടി-15 വർഷം, ഒ ബി സി 13 വർഷം എന്നിങ്ങനെയാണ് ഇളവ്.
തിരഞ്ഞെടുപ്പ്, പരീക്ഷ
കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാണ് തിരഞ്ഞെടുക്കുക. പ്രിലിമിനറി പരീക്ഷക്ക് നൂറ് മാർക്കിനുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാകുക. 80 മാർക്കിന്റെ നഴ്‌സിംഗ് ചോദ്യങ്ങൾ നഴ്സിംഗ് സിലബസുമായി ബന്ധപ്പെട്ടതായിരിക്കും. 20 മാർക്കിന്റെ ചോദ്യങ്ങൾ ജനറൽ നോളജിൽ നിന്നായിരിക്കും. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാകും.
പ്രിലിമിനറി പരീക്ഷയിൽ നിന്ന് ഒഴിവുകളുടെ എണ്ണത്തിന്റെ അഞ്ചിരട്ടി പേരെയാണ് മെയിൻ പരീക്ഷക്ക് സെലക്ട് ചെയ്യുക. രണ്ടാംഘട്ട പരീക്ഷക്ക് മൂന്ന് മണിക്കൂറാണ് സമയം. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള 160 ചോദ്യമാണുണ്ടാകുക. പ്രിലിമിനറി പരീക്ഷ സെപ്തംബർ 12നും മെയിൻ പരീക്ഷ സെപ്തംബർ 30നുമാണ് നടക്കുക.
എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 2,400 രൂപയാണ് അപേക്ഷാ ഫീസ്. മറ്റുള്ളവർക്ക് 3,000 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബേങ്കിംഗ് മുഖേന ഫീസടക്കാം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും വിരലടയാളവും അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക് www.aiimsexams.ac.in സന്ദർശിക്കുക. അവസാന തീയതി ആഗസ്റ്റ് 13.
Content Highlights: AIIMS has invited online applications for 2,218 Nursing Officer vacancies across 27 major health institutes. Candidates with a BSc in Nursing or a GNM diploma with experience can apply before August 13. Selection will be conducted through preliminary and main computer-based exams.




