Business
TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു
പവന് 1,240 രൂപയാണ് കുറഞ്ഞത്.
കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 155രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്(Today’s Gold Rate). ഇതോടെ ഗ്രാമിന് 13215 രൂപയും പവന് 1,05,720 രൂപയുമായി.
ഇന്നലെ ഗ്രാമിന് 85രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാമിന് 13,370 രൂപയായിരുന്നു വില. ഇന്നലെ പവന് 680 രൂപയാണ് വര്‍ധിച്ചത്. പവന് 1,06,960 രൂപയായിരുന്നു വിപണി വില.
അതേസമയം, ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 235 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 28.22 ഡോളര്‍ കുറഞ്ഞ് 4,046.96 ഡോളറായി. 0.69 ശതമാനമാണ് കുറഞ്ഞത്. ഈ വര്‍ഷം ജനുവരി 29നായിരുന്നു കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. 1,31,160 രൂപയായിരുന്നു ഒരു പവന്റെ വില.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഇടിവും വിപണിയിലെ മാറ്റങ്ങളും കൃത്യമായി മനസ്സിലാക്കാൻ accurate gold price analysis അത്യാവശ്യമാണ്. gold price today കുറയുന്ന സാഹചര്യത്തിലും പെട്ടെന്നുള്ള സാമ്പത്തിക പ്രയാസങ്ങൾക്ക് loan against gold അല്ലെങ്കിൽ gold loan അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട അവസാന മാർഗ്ഗമാണ്. വിപണിയിലെ today gold rate, gold rate തരംഗങ്ങൾ എന്നിവ വ്യക്തമായി പഠിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങളിലേക്ക് കടക്കുക. കുറഞ്ഞ പലിശ നിരക്കുകളും കൃത്യമായ വ്യവസ്ഥകളും മനസ്സിലാക്കി മാത്രം gold loan apply ചെയ്യാൻ ശ്രദ്ധിക്കുക.
Content Highlights:
Gold prices in Kerala witnessed a sharp drop today, with one sovereign falling by Rs 1,240. The current price stands at Rs 1,05,720 per sovereign and Rs 13,215 per gram. Silver prices also decreased to Rs 235 per gram while international spot gold dropped to $4,046.96.



