International
ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കാമെന്നാണ് പ്രവചനം
ടോക്കിയോ| ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
കടലിനടിത്തട്ടില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ജപ്പാന്റെ തെക്കന്‍ പ്രദേശത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ സ്ഥിതി ചെയ്യുന്നത്.
കുമാമോട്ടോയ്ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ജപ്പാന്റെ തെക്കന്‍ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിലും അധികൃതര്‍ അടിയന്തര ഭൂചലന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 25ന് ജപ്പാന്റെ വടക്കന്‍ പ്രദേശത്ത് 7.2 തീവ്രതയില്‍ ഭൂചലനം അനുഭപ്പെട്ടിരുന്നു. ഭൂചലനത്തില്‍ മരണമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
Content Highlights:
A strong 7.1 magnitude earthquake struck Kumamoto prefecture in Japan. Authorities issued a tsunami warning predicting waves up to 3.28 feet. Residents in coastal areas have been urged to move to higher ground immediately.




