Connect with us

Kerala

'മരിച്ചയാളെ വേട്ടയാടുന്നത് നീതികരിക്കാനാകില്ല; കള്ളക്കടത്തും കള്ളപ്പണവും ഉണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു'

കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. ഇപ്പോഴും കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ രീതിയില്‍ പുരോഗമിക്കുന്നു എന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളത്

Published

|

Last Updated

കൊച്ചി | കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ നടന്നത് ആദായ നികുതി വകുപ്പിന്റെ പതിവ് പരിശോധനയെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. . പരിശോധനയില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു

കമ്പനിക്ക് നിക്ഷേപകരോട് ഉത്തരവാദിത്തമുണ്ട്. ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ല. സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും ടി എ ജോസഫ് പറഞ്ഞു.

റോയ് സി ജെയുടെ നഷ്ടം താങ്ങാനാകാത്തതാണ്. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അന്വേഷണം എസ്‌ഐടിയുടെ പരിധിയിലുള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാവില്ലെന്ന് ടി എ ജോസഫ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാന്‍ ആവില്ല. ഐടി ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ടിട്ടില്ലെന്നും ടി എ ജോസഫ് പറഞ്ഞു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മോശമായ കാര്യങ്ങള്‍ ചെയര്‍മാനെ കുറിച്ച് പ്രചരിപ്പിച്ചിരുന്നു. ഇഡി റെയ്ഡ് നടന്നിട്ടില്ല. ജിഎസ്ടിയുടെയും ഇന്‍കം ടാക്‌സിന്റെയും സാധാരണ പരിശോധനയാണ് നടന്നത്. കള്ളക്കടത്ത് , ബിനാമി , കള്ളപ്പണം എന്നിവ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതായും ടിഎ ജോസഫ് പറഞ്ഞു.മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. മലയാളികള്‍ക്ക് ഇത്തരം കള്ള പ്രചാരണങ്ങള്‍ മനസ്സിലാകുമെന്നും ജോസഫ് പറഞ്ഞു.

 

കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. ഇപ്പോഴും കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ രീതിയില്‍ പുരോഗമിക്കുന്നു എന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളത്. ചെയര്‍മാന്റെ മരണം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടങ്ങളിലും കമ്പനി തളര്‍ന്നിട്ടില്ല. പല യൂട്യൂബ് ചാനലുകളും ചെയര്‍മാന്റെ മരണത്തിനു ശേഷവും അദ്ദേഹത്തെ കഴുകന്മാരെ പോലെ വലിച്ചുകീറുകയാണ്. കമ്പനി ബേങ്കില്‍ നിന്നോ, പ്രൈവറ്റ് ഫിനാന്‍സില്‍ നിന്നോ ഒന്നും പണം കടമെടുത്തിട്ടില്ല. കമ്പനിക്ക് ബാധ്യതകളോ ലോണോ ഇല്ലെന്ന് ടി എ ജോസഫ് പറഞ്ഞു.

റോയിയുടെ സഹോദരന്റെ വാദം ജോസഫ് തള്ളി. സഹോദരന്‍ വൈകാരികമായി പ്രതികരിച്ചതാകാം. അത്തരത്തിലുള്ള കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മാനസിക സമ്മര്‍ദ്ദം പല രീതിയില്‍ ഉണ്ടാകാം. ഒരാളും റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ടി എ ജോസഫ് പറഞ്ഞു.

---- facebook comment plugin here -----

Latest