Connect with us

Kerala

തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പള്ളിപ്പുറം ബിസ്മി മന്‍സിലില്‍ ആഷിക് ആണ് മരിച്ചത്

Published

|

Last Updated

 തിരുവനന്തപുരം| തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മന്‍സിലില്‍ ആഷിക് (21) ആണ് മരിച്ചത്. ദേശീയപാതാ നിര്‍മ്മാണം നടക്കുന്നതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗതിമാറി വണ്‍വേ തെറ്റിച്ച് വന്ന കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ ആഷികിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest