Connect with us

Kerala

വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്

Published

|

Last Updated

കൊച്ചി | വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ചിറ്റടി മുണ്ടമറ്റം നിബിന്‍ (23) പാലക്കാട് ലക്കിടി അകലൂര്‍ മങ്ങാട്ടുകുന്നത്ത് സുധീഷ് (23) എന്നിവരാണ് അറസ്റ്റിലായത്. 1.332 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. എളമക്കര പാടം റോഡില്‍ കെടിസി നഗറിലുള്ള വീട്ടില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലാവുന്നത്.

കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളുടെ അറസ്റ്റ് ഉണ്ടായത്.