Connect with us

Kerala

കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; തൃശൂരില്‍ യുവാവ് പിടിയില്‍

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Published

|

Last Updated

തൃശൂര്‍ |  തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. കല്ലുംകടവ് സ്വദേശി അശ്വിന്‍ രാജ് (18) നെആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ഹരികൃഷ്ണ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.എസ്.പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ആര്‍. സുനില്‍, അഫ്‌സല്‍.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.യു. ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

 

---- facebook comment plugin here -----

Latest