Editors Pick
മുംബൈയിൽ ഒരു വീട് വാങ്ങുന്ന വിലക്ക് യു എസിൽ ഒരു ദ്വീപ് വാങ്ങാം!
സെന്‍ട്രല്‍ അമേരിക്ക ഐലന്‍ഡ് വിൽപ്പനക്ക്

മുബൈ | രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ മുംബൈ ഏറെ പ്രശസ്തമാണ്. നിരവധി ആഗോള നഗരങ്ങളെ അപേക്ഷിച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഒന്നാണിത്. നഗരത്തില്‍ താമസിക്കുന്ന പലരും അവിടെ ഒരു വീട് വാങ്ങാന്‍ അവരുടെ ജീവിത സമ്പാദ്യത്തിൽ നല്ലൊരു പങ്കും ചെലവഴിക്കുന്നു. എന്നാല്‍ മധ്യ അമേരിക്കയിലെ ഒരു ഉഷ്ണമേഖലാ ദ്വീപ് മുഴുവന്‍ അതേ വിലയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുമെങ്കിലോ? ഞെട്ടിക്കുന്നതായി തോന്നുമെങ്കിലും സംഗതി സത്യമാണ്.
നിക്കരാഗ്വയിലെ ബ്ലൂഫീല്‍ഡ് തീരത്ത് നിന്ന് 19.5 കിലോമീറ്റര്‍ അകലെയുള്ള ദി ഇഗ്വാന ദ്വീപ് എന്ന അഗ്‌നിപര്‍വ്വത ദ്വീപാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 376,627 പൗണ്ടാണ് ദ്വീപിന് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 3.76 കോടി ഇന്ത്യൻ രൂപവരും. മുംബൈയിലെ 3 ബെഡ്‌റൂം വീടിന് തുല്യമാണ് ഈ വില.
അഞ്ച് ഏക്കറിൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപിൽ വാഴകളും തെങ്ങുകളും ധാരാളമായി കൃഷി ചെയ്തിട്ടുണ്ടെന്ന് പ്രൈവറ്റ് ഐലന്‍ഡ്സ് ഇങ്ക് എന്ന റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇഗ്വാന ദ്വീപില്‍ മൂന്ന് കിടപ്പുമുറികളും രണ്ട് ബാത്ത്‌റൂമുകളും ചുറ്റും പോർച്ചുമുള്ള ഒരു വീടുണ്ട്. ഡൈനിംഗ് റൂം, ബാര്‍, ലിവിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും വീടിനുണ്ട്. ദ്വീപിൽ ഒരു നീന്തല്‍ക്കുളവും പടിഞ്ഞാറ് ഭാഗത്ത് ഒരു മത്സ്യബന്ധന കടവുമുണ്ട്.
ഒരു അമേരിക്കന്‍ ഡെവലപ്പറാണ് ആധുനിക നിലവാരത്തില്‍ വീട് പണികഴിപ്പിച്ചത്.