Health
മഞ്ഞപനിയും ലക്ഷണങ്ങളും
പറഞ്ഞതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തി ചികിത്സ നേടുക നിർബന്ധമാണ്. ഇല്ലെങ്കിൽ ഈ അസുഖം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ രോഗമാണ് യെല്ലോ ഫീവർ അഥവാ മഞ്ഞപ്പനി.ഇത് ഉഷ്ണ മേഖല പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.രോഗം മൂർച്ഛിച്ചാൽ മരണത്തിന് തന്നെ കാരണമായേക്കാം.അതുകൊണ്ടുതന്നെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കും. എന്തൊക്കെയാണ് മഞ്ഞപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ എന്ന് നോക്കാം.
പെട്ടെന്നുള്ള പനി
ശരീര താപനില പെട്ടെന്ന് ഉയരുന്നതാണ് ഈ അസുഖം. പലപ്പോഴും ആദ്യം കാണിക്കുന്ന ലക്ഷണവും പെട്ടെന്നുള്ള പനിയാണ്.
പേശി വേദന
പനി പോലെ തന്നെ പേശി വേദനയും ഒരു പ്രധാന ലക്ഷണമാണ്. പ്രത്യേകിച്ച് പുറം, കാൽമുട്ട് എന്നിവയിൽ വേദനയും അനുഭവപ്പെടാം.
ഓക്കാനം
തുടർച്ചയായ ഓക്കാനവും ചിലപ്പോൾ രക്തത്തിന്റെ അംശമുള്ള ഛർദിയും ഇതിന്റെ ലക്ഷണമാണ്.
മഞ്ഞപ്പിത്തം
യെല്ലോ ഫീവറിന്റെ ഭാഗമായി നിങ്ങൾക്ക് മഞ്ഞപ്പിത്തവും ഉണ്ടായേക്കാം.
തലവേദന
പലപ്പോഴും കഠിനവും അസാധാരണവുമായ തലവേദനയും മഞ്ഞപ്പനിയുടെ ലക്ഷണമായി ഉണ്ടായേക്കാം.
ക്ഷീണം
ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും വഷളാകുന്നതുമായ ക്ഷീണം.
മോണയിൽ രക്തസ്രാവം
മഞ്ഞപ്പനിയുടെ ലക്ഷണമായി ചിലപ്പോഴൊക്കെ മോണയിൽ നിന്ന് രക്തസ്രാവവും ഉണ്ടായേക്കാം.
വേഗത്തിലുള്ള ഹൃദയമിടിപ്പ്
വേഗത്തിലുള്ള ഹൃദയം ഇടിപ്പും മഞ്ഞപ്പനിയുടെ ഒരു ലക്ഷണമായി കണക്കാക്കാം .
നേരത്തെ പറഞ്ഞതുപോലെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തി ചികിത്സ നേടുക നിർബന്ധമാണ്. ഇല്ലെങ്കിൽ ഈ അസുഖം മരണത്തിലേക്ക് വരെ നയിച്ചേക്കാം.