Connect with us

arabic day

ലോക അറബി ഭാഷാ ദിനാചരണം: മഅ്ദിന്‍ ഫിയസ്ത അറബിയ്യ നാളെ സമാപിക്കും

വിവിധ മത്സരയിനങ്ങളില്‍ 500 പ്രതിഭകള്‍ മാറ്റുരക്കും.

Published

|

Last Updated

മലപ്പുറം | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ രണ്ട് മാസമായി നടന്നുവരുന്ന ഫിയസ്ത അറബിയ്യ ഞായറാഴ്ച സമാപിക്കും. രാവിലെ ഒമ്പതിന് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിക്കും.

ശുകൂര്‍ അസ്ഹരി പറപ്പൂര്‍, ഡോ.അബ്ദുല്‍ വാഹിദ് സിദ്ദീഖി, നജീബ് നൂറാനി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ അസി. രജിസ്ട്രാര്‍ എ മൊയ്തീന്‍ കുട്ടി, മുഹമ്മദ് നൗഫല്‍ കോഡൂര്‍, സൈതലവിക്കോയ കൊണ്ടോട്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അറബിക് വില്ലേജ് ഡയറക്ടര്‍ കെ ടി അബ്ദുസ്സമദ് സഖാഫി, മന്‍സൂര്‍ അദനി ഊരകം, മുസ്തഫ അദനി പടപ്പറമ്പ്, അംജദ് സദീം പ്രസംഗിക്കും.

രാവിലെ 10ന് അറബിക് കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും. അറബിക് പ്രസംഗം, ഫോട്ടോസ്റ്റോറി, അടിക്കുറിപ്പ്, പ്രബന്ധ രചന, സംഭാഷണം, ട്രാന്‍സലേഷന്‍, ഡയലോഗ്, വാര്‍ത്താ വായന, നശീദ തുടങ്ങി വിവിധ മത്സരയിനങ്ങളില്‍ 500 പ്രതിഭകള്‍ മാറ്റുരക്കും. വൈകുന്നേരം അഞ്ചിന് അവാര്‍ഡ് ദാന ചടങ്ങ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിക്കും.