Connect with us

National

ഡ്രോൺ സാന്നിധ്യം; ജമ്മു വിമാനത്താവളം വീണ്ടും അടച്ചു: സർവീസുകൾ റദ്ദാക്കി ഇൻഡി​ഗോ, എയർ ഇന്ത്യ

എന്നാല്‍ ഡ്രോണുകള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്നിട്ടില്ലെന്നും അതിര്‍ത്തി നിലവില്‍ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു.ഇന്‍ഡി ഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

ഇന്നലെ രാത്രിയില്‍ ജമ്മുവിന്റെ അതിര്‍ത്തി മേഖലകളായ ജമ്മു, സാംബ, കത്വവ, പഠാന്‍ കോട്ട് എന്നിവിടങ്ങളിലായിരുന്നു പാക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.എന്നാല്‍ ഡ്രോണുകള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്നിട്ടില്ലെന്നും അതിര്‍ത്തി നിലവില്‍ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു.

ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുര്‍, അമൃത്സര്‍, ബുജ്, ജാംനഗര്‍, ചണ്ഡീഗഢ്, രാജ്‌കോട്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു.യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Latest