Uae
ഉമ്മുൽ ഖുവൈൻ; ബീച്ച്ഫ്രണ്ട് റെസിഡൻസസ് പദ്ധതി ശിലാസ്ഥാപന ചടങ്ങ് നടന്നു
ബീച്ച്ഫ്രണ്ട് റെസിഡൻസസിന്റെ ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ അഞ്ച് വരെ ബെഡ്റൂമുകളുള്ള 442 പ്രീമിയം റസിഡൻഷ്യൽ യൂണിറ്റുകൾ ഉൾപ്പെടും.

ഉമ്മുൽ ഖുവൈൻ | ഉമ്മുൽ ഖുവൈനിൽ അയ ബീച്ച്ഫ്രണ്ട് റെസിഡൻസസ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നടന്നു.യു എ ഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ദിയാർ ഡെവലപ്മെന്റും ഉമ്മുൽ ഖുവൈൻ പ്രോപ്പർട്ടീസും സഹകരിച്ച് ആരംഭിക്കുന്ന ബൃഹദ് പദ്ധതി 2027-ന്റെ നാലാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ബീച്ച്ഫ്രണ്ട് റെസിഡൻസസിന്റെ ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ അഞ്ച് വരെ ബെഡ്റൂമുകളുള്ള 442 പ്രീമിയം റസിഡൻഷ്യൽ യൂണിറ്റുകൾ ഉൾപ്പെടും. തീരദേശ പരിസരത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന നൂതന ഡിസൈനോടുകൂടിയ ഇന്റീരിയറുകളും റിസോർട്ട് ശൈലിയിലുള്ള സൗകര്യങ്ങളും ഈ യൂണിറ്റുകൾ വാഗ്ദാനം ചെയ്യുന്നു.
പെന്റ്ഹൗസുകൾ, സ്‌കൈ വില്ലകൾ, ഗ്രൗണ്ട് ലെവൽ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന താമസ ഓപ്ഷനുകൾ, കടലിനെയും ചരിത്ര സ്മാരകങ്ങളെയും അഭിമുഖീകരിക്കുന്ന ബാൽക്കണികളോടുകൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.