Kerala
കേക്ക് തൊണ്ടയില്‍ കുരുങ്ങി യുവതി മരിച്ചു
ചായ കഴിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്

മലപ്പുറം \ മലപ്പുറം താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂര്‍ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പില്‍ സൈനബ (44) യാണ് മരിച്ചത്. ചായ കഴിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്.തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളി വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നിശ്ചയിച്ചത്.പിതാവ്: പരേതനായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജി. മാതാവ്: പരേതയായ ഉണ്ണീമ. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ, ഒതായി). മകള്‍: ഖൈറുന്നീസ. മരുമകന്‍: സല്‍മാന്‍ തൊട്ടിയില്‍ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദുന്നാസര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, പരേതനായ അബ്ദുല്‍ കാദിര്‍.