Connect with us

National

പാര്‍ട്ടി അവസരം നല്‍കിയാല്‍ ഹരിയാനയില്‍ നിന്ന് മത്സരിക്കും:ബ്രിജ് ഭൂഷണ്‍

നേരത്തെയും 2024ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ മണ്ഡലമായ കൈസര്‍ഗഞ്ചില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞിട്ടുണ്ട്.

Published

|

Last Updated

ഗോണ്ട| ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി എംപിയും മുന്‍ ഡബ്ല്യുഎഫ്ഐ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ബിജെപി സംഘടിപ്പിച്ച ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിയാനയില്‍ നിന്നും പ്രത്യേകിച്ച് ജാട്ട് സമുദായത്തില്‍ നിന്നും വളരെയധികം പിന്തുണ ലഭിക്കുമെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു. ഹരിയാനയില്‍ പോകുമ്പോള്‍ ആളുകള്‍ വന്ന് കാണുകയും ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നിങ്ങളെ വിജയിപ്പിക്കാം എന്ന് പറയാറുണ്ടെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

പാര്‍ട്ടി അവസരം നല്‍കിയാല്‍ തീര്‍ച്ചയായും ഹരിയാനയില്‍ നിന്ന് മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും 2024ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ മണ്ഡലമായ കൈസര്‍ഗഞ്ചില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ലൈംഗികാതിക്രമക്കേസില്‍ കഴിഞ്ഞ ജൂലൈയിലാണ് ബ്രിജ് ഭൂഷണ് ജാമ്യം ലഭിച്ചത്. കേസില്‍ കഴിഞ്ഞ ജൂണ്‍ 13ന് ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബ്രിജ്ഭൂഷന്‍ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതി കുറ്റങ്ങള്‍ ആവര്‍ത്തിച്ചു എന്നും ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ബ്രിജ്ഭൂഷണ് എതിരെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.