Connect with us

National

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ തിടുക്കമെന്തിന്?; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതി

വോട്ടർ പട്ടികയിൽ അന്തിമ തീരുമാനമെടുക്കും മുമ്പ് കോടതിയെ അറിയിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂ ഡല്‍ഹി | തിടുക്കത്തില്‍ ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ സുപ്രീംകോടതി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു.

വോട്ടര്‍ പട്ടികയിലുള്ളവരെ പൗരന്മാര്‍ അല്ലാതാക്കാനാണ് കമ്മീഷന്റെ ശ്രമമെന്നും ഈ പരിഷ്‌കരണം നിയമത്തിലില്ലാത്ത നടപടിയാണെന്നും ഹരജിക്കാര്‍ വാദിച്ചു. പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഹരജിക്കാര്‍ പറഞ്ഞു. ഈ വാദത്തോട് സുപ്രീം കോടതി യോജിച്ചു.

എന്നാല്‍ പരിഷ്‌കരണത്തില്‍ യുക്തിയില്ലെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കമ്മീഷന് അതിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുമ്പ് സുപ്രീം കോടതിയെ അറിയിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചു. ആധാര്‍ കാര്‍ഡ് പൗരത്വ രേഖയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംമകോടതിയില്‍ നിലപാട് അറിയിച്ചു.

---- facebook comment plugin here -----

Latest