Connect with us

Kerala

വയനാട്ടില്‍ കാറിന് തീപ്പിടിച്ച് യുവാവ് മരിച്ചു; ഭാര്യക്കും മക്കള്‍ക്കും പൊള്ളലേറ്റു

സജീറിന്റെ ഭാര്യയ്ക്ക് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്

Published

|

Last Updated

കല്‍പ്പറ്റ  | വയനാട്ടില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ സജീറിന്റെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. വയനാട് എരുമത്തെരുവില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സജീറിന്റെ ഭാര്യയ്ക്ക് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത് . ഫയര്‍ഫോഴ്സ് എത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. സജീറിന്റെതായി പുറത്തു വന്ന ഒരു വീഡിയോയില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും, തനിക്കു ധാരാളം പണം ലഭിക്കാനുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു