Connect with us

Techno

പവര്‍ബാങ്ക് ഉപയോഗിക്കുമ്പോള്‍...

പവര്‍ബാങ്ക് കൃത്യമായി ചാര്‍ജ്ജ് ചെയ്യണം. എന്നാല്‍ ആവശ്യത്തിലധികം ചാര്‍ജ്ജിംഗ് പ്ലഗ്ഗില്‍ വെച്ചുകൊണ്ടിരിക്കരുത്.

Published

|

Last Updated

ര്‍ത്തമാനകാലത്ത് എല്ലാവര്‍ക്കും ഓരോ മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന് മാത്രമല്ല പലര്‍ക്കും മറ്റു നിരവധി പോര്‍ട്ടബിള്‍ ഉപകരണങ്ങളും സ്വന്തമായുണ്ട്. ഇവയെല്ലാം ചാര്‍ജ്ജ് ചെയ്യാനായി എപ്പോഴും വൈദ്യുതിയെ മാത്രം ആശ്രയിക്കാനാവില്ല. പ്രത്യേകിച്ച് യാത്രകളില്‍. അതിനാല്‍ ഒരു പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് അത്യാവശ്യമായി വരും. എന്നാല്‍ ഒരു നല്ല പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്ന ശ്രദ്ധ അതിനെ കേടുകൂടാതെ നിലനിര്‍ത്തുന്നതില്‍ പലരും കാണിക്കാറില്ല.

എവിടെയും ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ പവര്‍ ബാങ്കുകള്‍ക്ക് ശരിയായ ചാര്‍ജ്ജിംഗും ആവശ്യമാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. അശ്രദ്ധ കാരണം ഉപകരണങ്ങള്‍ എളുപ്പത്തില്‍ കേടാകുമെന്നത് മറക്കരുത്. നിങ്ങളുടെ പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് നിങ്ങള്‍ ആവശ്യം കഴിഞ്ഞ ശേഷം അലക്ഷ്യമായി ഉപേക്ഷിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക നിങ്ങളുടെ ഈ ശീലമാണ് നിങ്ങളുടെ പോര്‍ട്ടബിള്‍ പവര്‍ ബാങ്കിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുന്നത്. പവര്‍ബാങ്ക് കൃത്യമായി ചാര്‍ജ്ജ് ചെയ്യണം. എന്നാല്‍ ആവശ്യത്തിലധികം ചാര്‍ജ്ജിംഗ് പ്ലഗ്ഗില്‍ വെച്ചുകൊണ്ടിരിക്കരുത്.

അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ വീഡിയോകള്‍ കാണുന്നത് പതിവാണ്. അതിനിടയില്‍ പവര്‍ ബാങ്ക് കണക്ട് ചെയ്യുന്ന ശീലം ഉപേക്ഷിക്കണം. അടുപ്പ് , സ്റ്റൗ തുടങ്ങിയവക്ക് അരികില്‍ പവര്‍ ബാങ്ക് വെച്ചാല്‍ ചൂടുകാരണം അത് പൊട്ടിത്തെറിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്തും നനവുള്ളിടത്തും പവര്‍ ബാങ്ക് സൂക്ഷിക്കരുത്.

പവര്‍ ബാങ്ക് ചാര്‍ജ്ജുചെയ്യുമ്പോള്‍ തുണിയോ കടലാസോ മറ്റു തീ പിടിക്കുന്ന വസ്തുക്കളോ അതിനരികില്‍ വെക്കാതിരിക്കുക. ആവശ്യമുള്ളപ്പോള്‍ മാത്രം പവര്‍ബാങ്ക് അന്വേഷിക്കുന്ന സ്വഭാവം നിര്‍ത്തലാക്കുക. ഉപയോഗിക്കാത്തപ്പോഴും രണ്ടാഴ്ചയിലൊരിക്കലെങ്കിലും ചാര്‍ജ്ജ് ചെയ്യുക. ലിഥിയം ബാറ്ററികളുടെ സ്വഭാവ സവിശേഷതകള്‍ അനുസരിച്ച്, ബാറ്ററി ‘അണ്ടര്‍ ചാര്‍ജ് അല്ലെങ്കില്‍ ഓവര്‍ ചാര്‍ജ് രണ്ടും നല്ലതല്ല. അതിനാല്‍ ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ പ്ലഗ്ഗില്‍ നിന്ന് ഊരിയെടുക്കുക. ഓവര്‍ചാര്‍ജ്ജില്‍ ബാറ്ററി പൊള്ളി വീര്‍ക്കാനിടയുണ്ട്.

നിലവിലുള്ള ചാര്‍ജ്ജിംഗ് കേബിള്‍ തകരാറിലായാല്‍ വിലകുറഞ്ഞ കേബിള്‍ വാങ്ങാതെ കൂടുതല്‍ കപ്പാസിറ്റിയുള്ള കേബിള്‍ തന്നെ വാങ്ങണം. കാഴ്ചയില്‍ രണ്ടും ഒരുപോലിരിക്കുന്നതിനാല്‍ സെക്കന്റില്‍ എത്ര എംബിയാണ് ചാര്‍ജ്ജിങ്ങ് കപ്പാസിറ്റിയെന്ന് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിച്ചു വാങ്ങുക. മികച്ച കേബിളിന് റീപ്ലെയ്‌സ്‌മെന്റ് വാറന്റി ലഭിക്കുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു നല്ല പവര്‍ ബാങ്ക് വാങ്ങുന്നതോടൊപ്പം അതിന്റെ ഉപയോഗത്തില്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് പെട്ടെന്ന് ഉപയോഗശൂന്യമാകും.

 

 

 

Latest