Connect with us

National

കേന്ദ്ര ജീവനക്കാർക്ക് വീണ്ടും ഡി എ വർധന; മൂന്ന് ശതമാനം കൂട്ടി

വർധനയോടെ ഡി എ, അടിസ്ഥാന ശമ്പളത്തിന്റെ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർന്നു.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും (ഡി എ) ക്ഷാമാശ്വാസവും (ഡി ആർ) മൂന്ന് ശതമാനം വർധിപ്പിക്കാൻ സർക്കാർ അംഗീകാരം നൽകി. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധനയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ വർഷത്തെ രണ്ടാമത്തെ വർദ്ധനവാണിത്. മാർച്ചിൽ രണ്ട് ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡി എ, അടിസ്ഥാന ശമ്പളത്തിന്റെ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർന്നു.

അടിസ്ഥാന ശമ്പളം 60,000 രൂപയുള്ള ഒരു ജീവനക്കാരന് മാർച്ചിലെ വർദ്ധനവിന് ശേഷം ലഭിച്ചിരുന്ന 33,000 രൂപയിൽ നിന്ന് 34,800 രൂപയായി ഇനി ഡി എ ഉയരും.

പണപ്പെരുപ്പം കാരണം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നത്. അർദ്ധവാർഷിക ഡി എ പരിഷ്‌ക്കരണത്തിന് അടിസ്ഥാനമായ വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയുമായി (സി പി ഐ) ഈ മാസത്തെ വർദ്ധനവ് യോജിച്ചുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest