Ongoing News
ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി; ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക്
ഒക്ടോബര്‍ നാലിന് ഹോര്‍ അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് വിതരണം.

ദുബൈ | ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കുമെന്ന് സംഘാടകര്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ നാലിന് ഹോര്‍ അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് വിതരണം നടക്കുക.
മത, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ ഏഴ് പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സഹിഷ്ണുതയും മതസൗഹാര്‍ദവും ജീവിതവ്രതമാക്കിയ മാനവികതയുടെ ആഗോള മുഖമായി മാറിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദിനുള്ള പ്രവാസ ലോകത്തിന്റെ ആദരവായാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ദുബൈ ഗ്രാന്‍ഡ് മീലാദ് സമ്മേളനം ഈ അവാര്‍ഡ് നല്‍കുന്നത്.
ചടങ്ങില്‍ അറബ് ലോകത്തിലെ സമുന്നത വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ മത, രാഷ്ട്രീയ, വാണിജ്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. പതിനായിരത്തില്‍പരം ആളുകളെ ഉള്‍ക്കൊള്ളാവുന്ന വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സ്വാഗതസംഘം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും ഫ്‌ളോറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഹസ്സന്‍ ഹാജി അവാര്‍ഡ് പ്രഖ്യാപനം നടത്തി. അഡൈ്വസര്‍ ബോര്‍ഡ് ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഡോ. സലാം സഖാഫി, സലാം കോളിക്കല്‍, പി ടി എ മുനീര്‍, നിയാസ്, സമീര്‍, നസീര്‍ ചൊക്ലി, മുനീര്‍ പാണ്ടിയാല, സഹല്‍ പുറക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.