Kerala
ബസ്സിലെ വൃത്തി; കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനം
സി എം ഡി സ്‌ക്വാഡ് നാളെ മുതല്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സി എം ഡിയുടെ തീരുമാനം. ബസിന്റെ ഉള്‍വശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവ പരിശോധിക്കും.
സി എം ഡി സ്‌ക്വാഡ് നാളെ മുതല്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ ബി ഗണേഷ് കുമാര്‍ മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമര്‍ശിച്ചിരുന്നു.
---- facebook comment plugin here -----